നടി പാര്‍വതിക്കെതിരെ വീണ്ടും ‘ഡിസ് ലൈക് ക്യാമ്പൈന്‍’

single-img
15 February 2018

മമ്മൂട്ടി നായകനായ കസബയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെയുള്ള ആരാധകരുടെ ‘കലിപ്പ്’ തീരുന്നില്ല. പാര്‍വതിയുടെ മൈ സ്റ്റോറിയിലെ രണ്ടാം ഗാനത്തിനെതിരെയും ഡിസ് ലൈക് ക്യാമ്പൈന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനത്തിന് പതിനായിരത്തിലേറെ ഡിസ് ലൈകുകളാണ് ലഭിച്ചത്.

5000 ലൈക്‌സ് മാത്രമാണ് ഗാനത്തിന് ലഭിച്ചത്. കസബാ സിനിമക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിട്ടതിന് പിന്നാലെ മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിനെതിരെയും ഡിസ് ലൈക് ക്യാമ്പയിന്‍ നടന്നിരുന്നു.

രോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ‘മൈ സ്‌റ്റോറിയിലെ പാട്ടും ചിത്രീകരണ ദൃശ്യവും മുമ്പ് യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. മിനിറ്റുകള്‍ക്കകം യൂട്യൂബില്‍ പാട്ടിനെതിരെ സംഘം ചേര്‍ന്ന് അന്ന് ആക്രമണമുണ്ടായിരുന്നു. ചിത്രീകരണ ദൃശ്യത്തിന് 41000 ഡിസ്‌ലൈക്കുകളാണ് ലഭിച്ചത്.

ഇതുകൊണ്ടും കലിയടങ്ങാതെ ഗാനത്തിനെതിരെയും അനിഷ്ടം കാട്ടി ആരാധകര്‍. പുറത്ത് വന്ന് 11 മണിക്കൂറുകള്‍ മാത്രമായപ്പോള്‍ 19000 ഡിസ്‌ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്.