’മാണിക്യ മലരായ പൂവി’ പിന്‍വലിക്കില്ല

single-img
15 February 2018


കൊച്ചി: മതവികാരം വ്രണപ്പെട്ടു എന്ന കേസിന്‍െറ പശ്ചാത്തലത്തില്‍ ‘മാണിക്യ മലരായ പൂവി’ ഗാനം പിന്‍വലിക്കില്ലെന്ന് ഒരു അഡാറ് ലവ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. സിനിമയുടെ സംവിധായകനായ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗാനം പിന്‍വലിക്കാനുള്ള ആലോചനയിലായിരുന്നു. എന്നാല്‍, എല്ലായിടത്തുനിന്നും ലഭിക്കുന്ന പിന്തുണ പരിഗണിച്ച് തീരുമാനം മാറ്റുകയാണെന്ന് ഇവര്‍ പറഞ്ഞു.

ഹൈദരാബാദില്‍ കേസ് വന്നതിന് ശേഷമുണ്ടായ സമ്മര്‍ദ്ദങ്ങള്‍ കാരണം താന്‍ ആണ് ഗാനം പിന്‍വലിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് ഷാന്‍ റഹ്മാന്‍ വ്യക്തമാക്കി. ഈ പാട്ട് കൂടാതെ എട്ട് പാട്ടുകള്‍ കൂടി ചിത്രത്തിലുണ്ട്. കേസ് നിയമപരമായി നേരിടുമെന്നും ഗാനത്തിലോ രംഗങ്ങളിലോ പ്രവാചകനിന്ദ ഇല്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി.