കോഴിക്കോട് ഗര്‍ഭിണിയെ ആക്രമിച്ച കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

single-img
15 February 2018


കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്.

കഴിഞ്ഞമാസം 28 ന് രാത്രിയിലാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോല്‍നസനയ്ക്കും രണ്ട് മക്കള്‍ക്കും മര്‍ദനമേറ്റത്. അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഗര്‍ഭിണിയായ ജ്യോല്‍സനയുടെ വയറില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ജ്യോല്‍സനയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു.

ഒരാഴ്ചത്തെ ചികില്‍സയ്ക്കു ശേഷമാണ് കുടുംബത്തിന് ആശുപത്രി വിടാനായത്. യഥാര്‍ഥ പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ചാണ് ഈ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.