കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

single-img
15 February 2018

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയോരത്ത് ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ബേക്കറി ജീവനക്കാരനായ കരമന സ്വദേശി മണികണ്ഠനാണ് മരിച്ചത്. തലയ്ക്ക് വെട്ടേറ്റ മണികണ്ഠന്‍ ചികിത്സയിലായിരുന്നു.

ഡിസംബര്‍ 19ന് വൈകിട്ടാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനടുത്തുള്ള ഫറൂക്ക് ബേക്കറിയില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ ബേക്കറിയുടമകളേയും ജീവനക്കാരനേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ ബേക്കറിയുടമ സെയ്ദ്, ബന്ധുവായ ഹമീദ് എന്നിവര്‍ക്കും വെട്ടേറ്റിരുന്നു.