കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; തിരിച്ചടിച്ച് കെ.എം മാണി

single-img
15 February 2018

കോട്ടയം: കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. 50 വര്‍ഷത്തില്‍ അധികമായി പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ള തന്നെ ജനങ്ങള്‍ക്കറിയം. 13 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച ആളാണ് താനെന്നും മാണി പറഞ്ഞു.

കെ.എം.മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തിനെതിരെ സിപിഐ ഇന്നലെ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാണിയെ മുന്നണിയിലെടുത്താല്‍ സിപിഐയ്ക്ക് തുടരാനാകില്ലെന്നാണ് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. സിപിഐയുടെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും കാനം കോട്ടയം ജില്ലാസമ്മേളനത്തില്‍ പറഞ്ഞിരുന്നു.