വിശന്നപ്പോള്‍ മധുരക്കിഴങ്ങ് പറിച്ചതിന് ദലിത് കുട്ടികള്‍ക്ക് കര്‍ഷകന്റെ മര്‍ദനം; വിവസ്ത്രരാക്കി വയലിലൂടെ 3 കിലോമീറ്റര്‍ ഓടിച്ചും ക്രൂരത

single-img
15 February 2018

പഞ്ചാബില്‍ മധുരക്കിഴങ്ങ് പറിച്ചതിന് ദലിത് കുട്ടികള്‍ക്ക് കര്‍ഷകന്റെ മര്‍ദനം. മര്‍ദിച്ച ശേഷം കുട്ടികളെ വിവസ്ത്രരാക്കി മൂന്ന് കിലോമീറ്ററോളം ഓടിക്കുകയും ചെയ്തു. അമൃത്സറിലെ സോഹിയാന്‍ കലാ ഗ്രാമത്തിലാണ് സംഭവം. 8 വയസിനും 10 വയസിനും ഇടയ്ക്ക് പ്രായമുള്ള 5 കുട്ടികളാണ് കര്‍ഷകന്റെ ക്രൂരതയ്ക്ക് ഇരകളായത്.

പട്ടം പറത്തി കളിക്കുകയായിരുന്നു കുട്ടികള്‍. വിശന്നപ്പോള്‍ വയലില്‍ നിന്ന് മധുരക്കിഴങ്ങ് പറിച്ചുകഴിക്കുകയായിരുന്നു. ഇത് കണ്ട കര്‍ഷകന്‍ ഇവരെ മര്‍ദിക്കുകയും വിവസ്ത്രരാക്കുകയും ഓടിക്കുകയും ചെയ്തു. ഈ സംഭവം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും അത് വൈറലാവുകയും ചെയ്തതോടെ വിവാദമായി. ഇതോടെ പൊലീസ് കര്‍ഷകനെതിരെ കേസെടുത്തു.