ബിനോയ് കോടിയേരിക്കെതിരായ ചെക്ക്കേസ് ഒത്തുതീര്‍പ്പായി

single-img
15 February 2018


തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ ഉണ്ടായിരുന്ന ചെക്ക്കേസ് ഒത്തുതീര്‍പ്പായി. ജാസ് ടൂറിസം കമ്പനി ഉടമയായ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള 1.72 കോടി രൂപ നല്‍കിയതോടെയാണ് കേസിന് അവസാനമായത്. ഈ കേസ് കാരണം യാത്രാവിലക്ക് വന്നതോടെ ബിനോയ് ദുബായില്‍ കുടുങ്ങിയിരുന്നു. എന്നാല്‍, പണം കൊടുത്തല്ല കേസ് ഒത്തുതീര്‍പ്പായതെന്നാണ് ബിനോയ് മാധ്യമങ്ങളോട് പറഞ്ഞത്.

കേസ് തീര്‍പ്പായതിന് പിന്നാലെ ബിനോയിയെ അനുകൂലിച്ച് മര്‍സൂഖി പ്രതികരണവും നടത്തി. ദുബായില്‍ ചെക്ക് കേസുകള്‍ സാധാരണമാണെന്നും ബിനോയിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് മര്‍സൂഖിക്ക് പണം നല്‍കിയത് എന്നാണ് വിവരം.
അതേസമയം, ദുബായ് കോടതിയില്‍ രണ്ട് കേസുകള്‍ കൂടി ബിനോയ്ക്ക് എതിരെ ഉണ്ട്. ആകെ 13 കോടിയോളം രൂപയാണ് മര്‍സൂഖിയുടെ കമ്പനിക്ക് ബിനോയ് നല്‍കാനുള്ളതെന്നാണ് റിപ്പോര്‍ട്ട്.