വില്ലനായിരുന്ന പാണ്ഡ്യ ഒറ്റ കൈകൊണ്ട് ക്യാച്ചെടുത്ത് ഹീറോ ആയി മാറി: വീഡിയോ വൈറല്‍

single-img
14 February 2018

https://twitter.com/cricvideos11/status/963482362280464385

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം വില്ലനും പിന്നീട് ഹീറോയായും മാറിയത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ത്തന്നെ പാണ്ഡ്യ പുറത്തായത് ആരാധകരെ നിരാശരാക്കി. എന്നാല്‍ പാണ്ഡ്യ ആരാധകരുടെ നിരാശ മാറ്റിയത് ഒറ്റ കൈകൊണ്ട് ക്യാച്ചെടുത്താണ്.

കുല്‍ദീപ് യാദവ് തന്റെ പത്താം ഓവര്‍ എറിയുമ്പോഴാണ് സംഭവം. കുല്‍ദീപിന്റെ പന്ത് ഷംസി ഉയര്‍ത്തി അടിക്കുകയായിരുന്നു. പന്തിനായി പാഞ്ഞ ശിഖര്‍ ധവാന് മുമ്പില്‍ പാണ്ഡ്യ കൂടി വന്നതോടെ ആശയക്കുഴപ്പം കാരണം ക്യാച്ച് കൈവിട്ട് പോകുമെന്ന് തോന്നിച്ചു.

എന്നാല്‍ അത്ഭുതകരമായി ഒറ്റ കൈകൊണ്ട് പാണ്ഡ്യ ക്യാച്ച് എടുക്കുകയായിരുന്നു. കൂട്ടിയിടിക്ക് സാധ്യതയുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പാണ്ഡ്യ എടുത്ത ക്യാച്ചിനെ കമന്റേറ്ററുമാരും താരങ്ങളും ഒരേ സ്വരത്തില്‍ പുകഴ്ത്തി. ആരാധകരും ഹര്‍ഷാരവത്തോടെയാണ് ഇതിനെ വരവേറ്റത്.