പ്രണയ ദിനത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തി പ്രിയാ വാര്യര്‍

single-img
14 February 2018

ഒരു കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രിയാ വാര്യര്‍ തന്റെ പ്രണയം വെളിപ്പെടുത്തി. അതും പ്രണയദിനത്തില്‍.. ഹാപ്പിവെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന്റെ സോംഗ് റിലീസാണ് പ്രിയയെ പ്രശസ്തയാക്കിയത്.

ഇതിനോടകം പല സെലിബ്രിറ്റികളെയും പിന്നിലാക്കി സൈബര്‍ ലോകത്ത് മിന്നും താരമായിരിക്കുകയാണ് പ്രിയ വാര്യര്‍. ദിനം പ്രതി ആരാധകരുടെ പ്രണയാഭ്യര്‍ത്ഥനകള്‍ വരുന്നുണ്ടെങ്കിലും തനിക്ക് പ്രണയം മറ്റൊരാളാടോണെന്ന് പ്രിയ വെളിപ്പെടുത്തി. അതും സാക്ഷാല്‍ ഡിക്യൂവിനോട്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാനോടുള്ള തന്റെ ക്രഷ് പ്രിയ വെളിപ്പെടുത്തിയത്. എന്തായാലും ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ താരമായ പ്രിയയുടെ വെളിപ്പെടുത്തലിനോട് ദുല്‍ഖര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.