സൗദി ലക്ഷ്യമാക്കി എത്തിയത് 95 ബാലിസ്റ്റിക് മിസൈലുകള്‍

single-img
14 February 2018


യെമനില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഹൂതികള്‍ സൗദി അറേബ്യ ലക്ഷ്യമാക്കി 95 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി സൗദി സഖ്യസേനാ വക്താവ് അറിയിച്ചു. ഹൂതികള്‍ യെമനില്‍ പൊതുമുതലുകള്‍ നശിപ്പിക്കുകയാണെന്നും സഖ്യസേന ആരോപിച്ചു.

സഖ്യസേന കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ സൈനികനടപടികള്‍ ഹൂതികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഹൂതി നേതൃനിരയിലുള്ള ആറുപേര്‍ കൊല്ലപ്പെട്ടതായും സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി റിയാദില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മക്കയിലെ മസ്ജിദുല്‍ ഹറം, റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ ലക്ഷ്യമാക്കിയും ഹൂതികള്‍ മിസൈലുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, മിസൈലുകള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പുതന്നെ സൗദി വ്യോമപ്രതിരോധസേന ആകാശത്തുവെച്ച് തകര്‍ക്കുകയായിരുന്നു. ഇതിനാല്‍ ജീവഹാനിയോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

ഹൂതികള്‍ ആക്രമണങ്ങള്‍ക്കായി കുട്ടികളെപ്പോലും റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇത് തടയാന്‍ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് സഖ്യസേന നടപടി തുടങ്ങിയിട്ടുണ്ട്. യെമന്‍ പൗരന്മാരല്ലാത്തവരുടെ കുട്ടികളെയും ഹൂതികള്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.