മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ രൂപീകരിച്ചു

single-img
14 February 2018

അബുദാബി: കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മലയാളി മിഷന്റെ അബുദാബി ചാപ്റ്റര്‍ രുപീകരണ യോഗം കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. മലയാള ഭാഷയെ മലയാളി ഉള്ളിടത്തെല്ലാം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളികള്‍ക്ക് ഏറെ ഗുണപ്രദമാകാവുന്ന തരത്തില്‍ തയാറാക്കിയ കരിക്കുലവും അതിന്റെ പ്രവര്‍ത്തന രീതിയും മലയാളം മിഷന്‍ യുഎഇ ചീഫ് കോര്‍ഡിനേറ്ററും ലോക കേരള സഭ അംഗവുമായ കെഎല്‍ ഗോപി വിശദീകരിച്ചു.

കെ എസ് സി പ്രസിഡന്റ് പത്മനാഭന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി കെ എസ് സി 15 അംഗങ്ങള്‍ ഉള്ള കമ്മറ്റി രൂപപീകരിച്ചു. കെ എസ് സി പ്രസിഡന്റ് പത്മനാഭന്‍ കണ്‍വീനറും അബുദാബി മലയാളി സമാജം ചീഫ് കോര്‍ഡിനെറ്റര്‍ പുന്നൂസ് ചാക്കോ, കെ എസ് സി വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ജോയിന്‍ കണ്‍വീനര്‍മാരായും തെരെഞ്ഞെടുത്തു.

ലോക കേരള സഭ അംഗവും മലയാളി മിഷന്‍ യു എ ഇ കമ്മറ്റി അംഗവുമായ കെ ബി മുരളി സ്വാഗതം പറഞ്ഞു. ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ബിജിത് കുമാര്‍, എന്നിവര്‍ പങ്കെടുത്തു. കെ എസ് സി ജോയിന്‍ സെക്രട്ടറി അജീബ് പരവൂര്‍ നന്ദി പറഞ്ഞു