ഫിറ്റ്‌നസിലും വിട്ടുവീഴ്ചയില്ല; ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന ദീപിക പദുകോണിന്റെ വീഡിയോ വൈറല്‍

single-img
14 February 2018

ചെയ്യുന്ന കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ ഓരോ കാര്യത്തിലും ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്യുന്ന നടിയാണ് ദീപിക പദുകോണ്‍. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തത ആഗ്രഹിക്കുന്ന ദീപിക ഫിറ്റ്‌നസിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല.

അതിന് തെളിവാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ദീപികയുടെ ഫിറ്റ്‌നസ് വീഡിയോ. ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ട്രെയിനര്‍ യാസ്മിന്‍ കറാചിവാലയാണ് ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന ദീപികയുടെ വീഡിയോ പുറത്ത് വിട്ടത്.

റിഫോമറില്‍ കറുത്ത വേഷം ധരിച്ച് ദീപിക സ്വാന്‍ ഡൈവ് ചെയ്യുന്ന വീഡിയോയാണ് യാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശരീരത്തിന്റെ പിന്‍ഭാഗത്തെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് സ്വാന്‍ ഡൈവ്. എങ്ങനെയാണ് ബോഡി ഷെയ്പ്പ് ദീപികയ്ക്ക് നിലനിര്‍ത്താനാവുന്നതെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്.