രാജ്യത്തെ സ്‌ഫോടന പരമ്പരകളുടെ സൂത്രധാരന്‍ ആരിഫ് ഖാന്‍ പിടിയില്‍

single-img
14 February 2018

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരീസ് ഖാന്‍ (32) പിടിയില്‍. അഞ്ച് ബോംബ് സ്‌ഫോടന കേസുകളിലെ പ്രതിയാണ് അരീസ് ഖാന്‍. ഡല്‍ഹി പ്രത്യേക പോലീസാണ് ഇയാളെ പിടികൂടിയത്. ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലും അരീസ് ഖാന്‍ പ്രതിയായിരുന്നു.

2008 ബട്‌ല ഹൗസ് ഏറ്റുമുട്ടലിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഡല്‍ഹി പൊലീസ് ആസ്ഥാനത്തെത്തിച്ച് ഇയാളെ ചോദ്യംചെയ്യുകയാണ്. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനായ അബ്ദുള്‍ ഖുറേഷി നേരത്തെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് ആരിഫ് ഖാനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം ഉള്‍പ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായും പൊലീസ് പറഞ്ഞു. അരീസ് ഖാനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്ത് ലക്ഷം രൂപയും ഡല്‍ഹി പോലീസ് അഞ്ച് ലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അരീസ് ഖാന്‍.