വാലന്‍ൈറന്‍സ് ദിനത്തില്‍ കമിതാക്കളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

single-img
14 February 2018


അഹമ്മദാബാദ്: പ്രണയ ദിനത്തില്‍ സബര്‍മതി നദീതീരത്ത് ജോടികളായത്തെിയ യുവതിയുവാക്കളെ ആക്രമിച്ച് ഓടിക്കാന്‍ ശ്രമിച്ച വിശ്വ ഹിന്ദു പരിഷത്തിന്‍െറയും(വി.എച്ച്.പി) ബജ്റംഗ്ദളിന്‍െറയും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍, സ്ഥലം വിട്ട് പോകാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തങ്ങളുടെ പ്രവര്‍ത്തകര്‍ ആരെയും ആക്രമിച്ചിട്ടില്ളെന്നുമാണ് വി.എച്ച്.പി പ്രതികരിച്ചത്.
യുവതിയുവാക്കള്‍ സ്ഥിരമായി വരാറുള്ള സ്ഥലത്താണ് സംഭവമുണ്ടായത്. അക്രമത്തിന്‍െറ വിവരമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തത്തെി ഭീഷണി മുഴക്കിയ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിന്‍െറ വീഡിയോയില്‍ കൊടിയേന്തി വടികളുമായി ചെറുപ്പക്കാരെ വിരട്ടിയോടിക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ കാണാം. നിരവധിപ്പേര്‍ പേടിച്ച് സ്ഥലം വിട്ടു.
‘ഇന്ത്യന്‍ സംസ്കാരത്തിന്’ എതിരായ വാലന്‍ൈറന്‍സ് ദിനാഘോഷങ്ങള്‍ക്കെതിരെ നദിതീരത്ത് പ്രതിഷേധം നടത്തുമെന്ന് ചൊവ്വാഴ്ച വി.എച്ച്.പി സിറ്റി യൂണിറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.