ശ്രീനഗറില്‍ രണ്ട് ഭീകരരെ വധിച്ചു; 30 മണിക്കൂര്‍ നീണ്ട സൈനിക നടപടിക്ക് അവസാനം

single-img
13 February 2018


ശ്രീനഗര്‍: സി.ആര്‍.പി.എഫ് ക്യാമ്പില്‍ ആക്രമണം നടത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. 30 മണിക്കൂര്‍ നീണ്ട സൈനിക നടപടിയിലൂടെയാണ് രണ്ട് ഭീകരരെ വധിച്ച് കരണ്‍ നഗര്‍ മേഖലയിലെ ക്യാമ്പ് സൈന്യം സുരക്ഷിതമാക്കിയത്.തിങ്കളാഴ്ചയാണ് ഭീകരര്‍ ക്യാമ്പില്‍ അതിക്രമിച്ച് കയറിയത്.

നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള ശ്രമത്തിനിടയിലാണ് ഒരാളെ വെടിവെച്ചിട്ടത്. രണ്ടാമനെ ഒളിച്ചിരുന്ന കെട്ടിടത്തില്‍ വച്ചും വധിച്ചു. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. ദക്ഷിണ കാശ്മീരില്‍ നിന്നാണ് ഭീകരര്‍ എത്തിയതെന്ന് ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു. പാകിസ്ഥാന്‍ ഭീകരരെ ഇന്ത്യയിലേക്ക് തള്ളി വിടുകയാണെന്ന് നിര്‍മല്‍ സിങ് ആരോപിച്ചു.