കുതിരയെ തന്നാല്‍ 2 കോടി നല്‍കാമെന്ന് സല്‍മാന്‍ ഖാന്‍; ആവശ്യം നിരസിച്ച് കുതിരയുടെ ഉടമ

single-img
13 February 2018

ബോളിവുഡ് താരം സല്‍മാന്‍ ഖാന് ഒരു കുതിരയെ സ്വന്തമാക്കാന്‍ മോഹം. സാധാരണ കുതിരയല്ല. അപൂര്‍വ്വയിനത്തില്‍പ്പെട്ട കുതിരയെ. അതിനായി 2 കോടി രൂപയാണ് താരം കുതിരയുടെ ഉടമയ്ക്ക് മുന്നില്‍വെച്ച ഓഫര്‍. എന്നാല്‍ കുതിരയെ നല്‍കാന്‍ ഉടമ തയ്യാറായില്ല.

ഗുജറാത്ത് സ്വദേശിയായ സിറാജ് പഠാനാണ് കുതിരയുടെ ഉടമ. പതിനാലര ലക്ഷം രൂപ നല്‍കി അഞ്ച് വര്‍ഷം മുന്‍പാണ് സിറാജ് ഈ കുതിരയെ സ്വന്തമാക്കിയത്.

മണിക്കൂറില്‍ 43 കിലോമീറ്റര്‍ വേഗതയില്‍ നടക്കാന്‍ കഴിയും എന്നതാണ് ഈ കുതിരയുടെ പ്രധാന പ്രത്യേകത. കുതിരപ്പുറത്തിരിക്കുന്നയാളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെയാണ് നടക്കുക.

കുതിരയുടെ മൂന്നാമത്തെ ഉടമയാണ് സിറാജ് പഠാന്‍. ആദ്യ ഉടമ തുഫാന്‍ എന്നും രണ്ടാമത്തെയാള്‍ പവന്‍ എന്നുമാണ് കുതിരയ്ക്ക് പേരിട്ടത്. എന്നാല്‍ സിറാജ് കുതിരയ്ക്ക് നല്‍കിയ പേര് സാഖബ് എന്നാണ്.