ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ മുംബൈ ഉൾപ്പെടെയുള്ള ഏഷ്യൻ നഗരങ്ങൾ

single-img
13 February 2018

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ മുംബൈ ഉൾപ്പെടെ ഉള്ള ഏഷ്യൻ നഗരങ്ങളും.
മുംബയിൽ മെട്രോ മേഖലയിൽ താമസിക്കുന്നവരിൽ മൊത്തം 950 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്ന് ന്യൂ വേൾഡ് വെൽത് എന്ന കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

2017 ഡിസംബറിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ മുബൈ, ടോക്കിയോ, ബീജിംഗ്, ഷാങ്ങ്ഹായ്, ഹോങ്കോങ്, സിംഗപ്പൂർ എന്നീ ഏഷ്യൻ നഗരങ്ങൾ ഉൾപ്പെടെയുള്ള 15 നഗരങ്ങളാണ് ഉള്ളത്. പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് മുംബൈ. ന്യൂയോർക് സിറ്റിയാണ് ഒന്നാമതുള്ളത്.

ടോക്കിയോ, ബീജിംഗ്, ഷാങ്ങ്ഹായ്, ഹോങ്കോങ്, സിങ്കപ്പൂർ എന്നീ നഗരങ്ങൾ 3, 5, 6, 8, 10 സ്ഥാനങ്ങളിലാണ്.