ഇന്‍സ്റ്റാഗ്രാമിലും താരമായി പ്രിയ വാര്യര്‍; ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം അഡാര്‍ പ്രിയയ്ക്ക്

single-img
13 February 2018

ഇന്‍സ്റ്റാഗ്രാമിലും താരമായി ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ലൂടെ ശ്രദ്ധ നേടിയ പ്രിയ വാര്യര്‍. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് പ്രിയ സ്വന്തമാക്കിയത്. ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രിയയുടെ ഫോളോവേഴ്‌സ് ആയത്.

ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. പാട്ട് ഇറങ്ങുന്നതിന് മുന്‍പ് പ്രിയയുടെ ഇന്‍സ്റ്റഗ്രാം പ്രൈവറ്റ് ആയിരുന്നു. 2കെ മാത്രമായിരുന്നു ഫോളവേഴ്‌സ്. ഇപ്പോള്‍ 1.1 മില്ല്യണ്‍ ഫോളവേഴ്‌സാണ് ലഭിച്ചിരിക്കുന്നത്. പാട്ടില്‍ ഒരു ഭാഗത്തുള്ള പ്രിയയുടെ എക്‌സ്പ്രഷനാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വാട്‌സ്ആപ്പിലും മറ്റും ഗാനത്തിലെ ഈ പ്രത്യേക ഭാഗം മാത്രമെടുത്ത് നിരവധി പേരാണ് സ്റ്റാറ്റസിട്ടത്.

 

View this post on Instagram

Thank you for all the love and support💙

A post shared by Priya Prakash Varrier💫 (@priya.p.varrier) on

 

പട്ടികയില്‍ ഒന്നാമത് അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ്. 8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.

പാകിസ്താനില്‍ വരെ പ്രിയ താരമായി. പാകിസ്താനി എന്റര്‍ടെയ്‌നേഴ്‌സ് എന്ന ഫേസ്ബുക്ക്‌പേജാണ് പ്രിയയെ ഏറ്റെടുത്തത്. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് ഇവര്‍ പ്രിയയെ പരിചയപ്പെടുത്തുന്നത്.