ക്രൂരമായി മര്‍ദിച്ചു; ഷൂസില്‍ തുപ്പിയ ശേഷം അത് നക്കിയെടുക്കാന്‍ ആവശ്യപ്പെട്ടു; പീഡനങ്ങള്‍ സഹിക്കവയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു

single-img
13 February 2018


മുംബൈ: പൊതുജനമധ്യത്തില്‍ വെച്ച് യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിക്കുകയും ഷൂസിലെ തുപ്പല്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാര്‍ക്കറ്റിലാണ് സംഭവം.
കാസിം ഷെയ്ഖ് എന്ന യുവാവാണ് ക്രൂരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.

ഇസ്മായില്‍ ഷെയ്ഖ്, അക്ബര്‍ ഷെയ്ഖ്, കരിയ പവ്‌സെ, അഫ്‌സല്‍ ഖുറേഷി എന്നിവരാണ് കാസിമിനെ മര്‍ദിച്ചത്.

മാര്‍ക്കറ്റില്‍ വെച്ച് മര്‍ദിച്ച് അവശനാക്കിയ ശേഷം ഇവരിലൊരാള്‍ സ്വന്തം ഷൂസില്‍ തുപ്പിയ ശേഷം നക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ഇത് ചെയ്യാതെ അവിടെ നിന്ന് കാസിം ഓടിപ്പോയി. തുടര്‍ന്ന് കാസിം നാലംഗ സംഘത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വീട്ടില്‍ പോയി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.