നിർണായക പോരാട്ടത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു ​

single-img
13 February 2018

പോർട്ട്​ എലിസബത്ത്​: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന്​ ടോസ്​ നഷ്​ടമായി. ഐഡൻ മാർക്രത്തി​​​ന്റെ നേതൃത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ആദ്യം ബൗളിങ് തിരഞ്ഞെടുത്തു.

ആദ്യ രണ്ട്​ ഏകദിനങ്ങളിലും ജോഹന്നാസ്​ ബർഗിലെ നാലാം ഏകദിനത്തിലും രണ്ടാമത്​ ബാ​റ്റേന്തിയ ടീം വിജയം കണ്ടിരുന്നു. നിലവിൽ പരമ്പരയിൽ 3-1 ന്​ ഇന്ത്യ മുന്നിട്ട്​ നിൽകു​േമ്പാൾ, അവശേഷിക്കുന്ന രണ്ട്​ മത്സരങ്ങൾ വിജയിച്ച്​ പരമ്പര സമനിലയിലാക്കൽ ആവും ആതിഥേയരുടെ ലക്ഷ്യം.

ഇന്ത്യൻ ടീം മാറ്റമില്ലാതെയാണ്​ പോർട്ട്​ എലിസബത്തിൽ ഇറങ്ങുന്നത്​. നാലാം ഏകദിനത്തിലെ ടീം തന്നെയായിരിക്കും ഇന്ന്​ കളിക്കാനിറങ്ങുക. എന്നാൽ ദക്ഷിണാഫ്രിക്കൻ നിരയിലേക്ക്​ ക്രിസ്​ മോറിസിന്​ പകരമായി തബ്രേസ്​ ഷംസിയെത്തും.

16ന് സെഞ്ചൂറിയനിലാണ്​ പരമ്പരയിലെ അവസാന ഏകദിനം നടക്കുക. മൂന്നു ട്വൻറി ട്വൻറി മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നുണ്ട്.