മാവേലിക്കരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

single-img
13 February 2018


മാവേലിക്കര: ആര്‍.എസ്.എസ്.- സി.പി.എം സംഘര്‍ഷത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല.

കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും അക്രമമുണ്ടായി. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നേരെ അജ്ഞാതര്‍ എറിഞ്ഞുതകര്‍ത്തു. തീവയ്ക്കാനുള്ള ശ്രമവും നടന്നു. ഓഫീസിന് മുന്നിലെ ചവിട്ടി കത്തിനശിച്ചു. സ്ഫോടനവസ്തു എറിഞ്ഞതാണ് തീപിടിക്കാന്‍ കാരണമെന്ന് സംശയമുണ്ട്. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.