ആലപ്പുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു

single-img
13 February 2018

Deep Well

ആലപ്പുഴ: മണ്ണഞ്ചേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. അപകടത്തിൽപെട്ട ഒരാളെ രക്ഷപെടുത്തി.

മണ്ണഞ്ചേരി സ്വദേശികളാ‍യ അമൽ, ഗിരീഷ് എന്നിവരാണ് മരിച്ചത്.
കിണർ വൃത്തി‍യാക്കി കുഴൽക്കിണർ സ്ഥാപിക്കാൻ കിണറ്റിലിറങ്ങി‍യതാണ് ഇവർ. 14 അടി‍യിലധികം താഴ്ച‍യുള്ള കിണറിന്റെ അടിത്തട്ടിൽ ശ്വാസം ലഭിക്കാത്തതാണ് മരണകാരണം. ഇവരെ രക്ഷിക്കുന്നതിനാ‍യി കിണറ്റിലിറങ്ങിയ ജിത്തു എന്ന യുവാവിനും ശ്വാസ തടസ്സം അനുഭവപ്പെട്ടു. തുടർന്ന് മൂന്നു പേരെ‍യും ആശുപത്രിയിലെത്തിച്ചെങ്കിലും അമലിന്റെയും ഗിരീഷിന്റെയും ജീവൻ രക്ഷിക്കാനായില്ല.