പൊണ്ണത്തടിയനായി ഫഹദ്; വൈറലായി പരസ്യചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ

single-img
13 February 2018

സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും തിളങ്ങുകയാണ് ഫഹദ് ഫാസില്‍. ഫഹദ് അഭിനയിച്ച മില്‍മയുടെ പരസ്യം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന രൂപത്തില്‍ ഫഹദിന്റെ മറ്റൊരു പരസ്യമിറങ്ങിയിരിക്കുന്നത്. സണ്‍ഫഌര്‍ ഓയിലിന്റെ പരസ്യത്തില്‍ പൊണ്ണത്തടിയനായാണ് ഫഹദ് എത്തുന്നത്. 41 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിന് മണിക്കൂറുകളുടെ അധ്വാനമാണ് ഫഹദിനും മറ്റുള്ളവര്‍ക്കും വേണ്ടിവന്നത്.

 

 

 

ഈ പരസ്യത്തിന്റെ മെയ്ക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ഫഹദ് തകര്‍പ്പന്‍ മേക്ക് ഓവര്‍ നടത്തുന്നതാണ് വീഡിയോ. സിനിമയിലെ കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന ഫഹദ് അതേ പ്രയത്‌നം തന്നെയാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനും എടുക്കുന്നത് എന്നു തെളിയിക്കുന്നതാണ് പുതിയ വീഡിയോ.