പള്‍സര്‍ സുനിക്ക് സ്പെഷ്യല്‍ മീന്‍കറി കഴിക്കാന്‍ സഹതടവുകാരന്‍െറ മോഷണം

single-img
12 February 2018


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് വിയ്യൂര്‍ ജില്ല ജയിലില്‍ കിട്ടിയിരുന്നത് സ്പെഷ്യല്‍ ആഹാരവിഭവങ്ങള്‍. സുനിക്ക് നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മീന്‍കറി പതിവ് തെറ്റിക്കാതെ മോഷ്ടിച്ച സഹതടവുകാരന്‍ കൈയോടെ പിടിയിലായി. ജയില്‍ അടുക്കളയുടെ ചുമതലയുണ്ടായിരുന്ന തടവുകാരനാണ് പിടിയിലായത്. സ്പെഷ്യല്‍ മീന്‍കറി ആരുമറിയാതെ അടുക്കളക്ക് സമീപമുള്ള സെല്ലില്‍ കഴിയുന്ന സുനിക്ക് അഴികള്‍ക്കിടയിലൂടെ കൈമാറാനുള്ള ശ്രമമാണ് നടത്തിയത്. ഹഷീഷ് കടത്തുകേസിലെ പ്രതിയായ ഇയാളെ അടുക്കള ചുമതലയില്‍ നിന്ന് മാറ്റി.

പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണമുള്ളപ്പോഴാണ് ഈ സംഭവം വെളിച്ചത്തുവന്നത്.

തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ അടുക്കളയില്‍ രണ്ട് രീതിയിലാണ് ഭക്ഷണം തയാറാക്കുന്നത്. പുഴുങ്ങിയ മീനും ചാറും വേവ്വേറെയാണ് തടവുകാര്‍ക്ക് നല്‍കുന്നത്. ഇതിന് രുചിയില്ലാത്തതിനാലാണ് ഒരുമിച്ച് തയാറാക്കുന്ന മീന്‍കറി കൂട്ടുകാരന്‍ സുനിക്ക് നല്‍കിയതെന്നാണ് വിവരം.