ആര്‍.എസ്.എസിന് സൈന്യമൊരുക്കാന്‍ മൂന്നു ദിവസം മതിയെന്ന് മോഹന്‍ ഭാഗവത്

single-img
12 February 2018


പട്ന: രാജ്യത്തിന് വേണ്ടി പോരാടാന്‍ ഒരു സേനയെ ഒരുക്കിയെടുക്കാന്‍ തങ്ങള്‍ക്ക് മൂന്നു ദിവസം മതിയെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. മുസഫര്‍പൂരില്‍ സന്ദര്‍ശനം നടത്തവേ
പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

‘‘ നമ്മുടേത് സൈനിക സംഘടന അല്ല. എന്നാല്‍, സൈന്യത്തെപോലുള്ള അച്ചടക്കം നമുക്കുണ്ട്. ആറും ഏഴും മാസമെടുത്ത് സൈന്യത്തിന് ചെയ്യാന്‍ കഴിയുന്ന സ്ഥാനത്ത് മൂന്നു ദിവസം കൊണ്ട് സൈനികരെ ഒരുക്കിയെടുക്കാന്‍ സംഘപരിവാറിന് കഴിയും. ഇത് നമ്മുടെ കാര്യപ്രാപ്തിയാണ്. രാജ്യം അത്തരം ഒരു സാഹചര്യം നേരിടുകയാണെങ്കില്‍, ഭരണഘടന അനുവദിക്കുകയാണെങ്കില്‍ പോരാട്ടത്തിനിറങ്ങാന്‍ സ്വയംസേവകര്‍ തയാറാകും’’-ഭാഗവത് പറഞ്ഞു. രാജ്യത്തിന് വേണ്ടി സംഘപ്രവര്‍ത്തകര്‍ സന്തോഷത്തോടെ ജീവന്‍ വെടിയാന്‍ തയാറാകുമെന്നും ആര്‍.എസ്.എസ് തലവന്‍ കൂട്ടിച്ചേര്‍ത്തു.