നഗ്‌നശരീരത്തില്‍ പെയിന്റ് ചെയ്ത് 25ഓളം മോഡലുകള്‍; കനത്ത തണുപ്പിനെയും മഴയെയും അവഗണിച്ച് ടൈംസ് സ്‌ക്വയറിന് ചുറ്റും അവര്‍ അണിനിരന്നപ്പോള്‍ (ചിത്രങ്ങള്‍)

single-img
12 February 2018


ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിന് ചുറ്റും കഴിഞ്ഞ ദിവസത്തെ പ്രധാന ആകര്‍ഷണം നഗ്‌നശരീരത്തില്‍ പെയിന്റ് ചെയ്ത് 25ഓളം മോഡലുകളായിരുന്നു. ശരീരമാസകലം വിവിധ പെയിന്റിംഗുകള്‍ ചെയ്ത് എത്തിയ മോഡലുകള്‍ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു.

ഹ്യൂമന്‍ കളക്ഷന്‍ ആര്‍ട്‌സ് എന്ന സംഘടനയാണ് പോളാര്‍ ബെയര്‍ പെയിന്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കനത്ത തണുപ്പും മഴയുമുള്ള ടൈംസ് സ്‌ക്വയറില്‍ നിരവധി ടൂറിസ്റ്റുകളായിരുന്നു എത്തിയിരുന്നത്. കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡലുകള്‍ വിവസ്ത്രരായി പെയിന്റ് ചെയ്ത ശരീരത്തോടെ ടൂറിസ്റ്റുകള്‍ക്ക് മുന്നിലെത്തിയത്.

വിവിധ പ്രായത്തിലുള്ള മോഡലുകളായിരുന്നു പരിപാടിയില്‍ പങ്കാളികളായത്. ടൂറിസ്റ്റുകളെ സന്തോഷിപ്പിക്കാനായി ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്തു. 2014 മുതല്‍ നടത്തി വരുന്ന ഈ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടാകാറ്.

ഇത്തവണയും പതിവ് തെറ്റിയില്ല. ശരീരത്തിലെ നഗ്‌നതയെ കുറിച്ച് നാണിക്കേണ്ട കാര്യമില്ല, കാരണം നമ്മെ നാമാക്കുന്നത് ആ ശരീരമുള്ളതുകൊണ്ടാണെന്ന് സംഘാടകര്‍ പറയുന്നു.