മര്‍ക്രാമിന്റെ ആ അത്ഭുത ക്യാച്ച് ചരിത്രത്തിലെ മികച്ച ക്യാച്ച് തന്നെ: വീഡിയോ വൈറല്‍

single-img
12 February 2018

https://www.youtube.com/watch?v=sRZhNQbariI

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനത്തില്‍ മത്സരം ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്നും വഴുതിയതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ മര്‍ക്രാം വായുവില്‍ ഉയര്‍ന്നു പൊങ്ങി എടുത്ത ഒറ്റക്കയ്യന്‍ ക്യാച്ച്.

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 47ാം ഓവറില്‍ പന്തെറിയാനെത്തിയത് പേസര്‍ കഗിസോ റബാഡ. അവസാന പന്തില്‍ ബൗണ്ടറി ലക്ഷ്യമിട്ട് കൂറ്റനടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യ ആഞ്ഞുവീശി. പന്ത് മുപ്പത് വാരയ്ക്കുള്ളില്‍ ഫീള്‍ഡ് ചെയ്തിരുന്ന മര്‍ക്രാമിന് മുകളിലൂടെ അനായാസം കടന്നുപോകുമെന്നാണ് തോന്നിച്ചത്.

എന്നാല്‍ പാണ്ഡ്യയെ സ്തബ്ധനാക്കി ഉയര്‍ന്ന് ചാടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ പന്ത് പിടിയിലൊതുക്കി. ഒരുനിമിഷം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പോലും അമ്പരന്ന അവസ്ഥ. മര്‍ക്രം പന്ത് കൈക്കലാക്കിയത് വിശ്വസിക്കാന്‍ പോലും ബാറ്റ് ചെയ്തിരുന്ന പാണ്ഡ്യയ്ക്കായില്ല. എന്തായാലും മര്‍ക്രാമിന്റെ ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്നായി രേഖപ്പെടുത്തുമെന്നുറപ്പ്.