പാര്‍ത്ഥിപന്റെയും സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

single-img
12 February 2018

തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും യുവസംവിധായകനുമായ അക്ഷയ് അകിനേനിയാണ് വരന്‍. വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ചെന്നൈ ലീല പാലസില്‍ വച്ച് മാര്‍ച്ച് എട്ടിനാണ് വിവാഹം. മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ (2002) എന്ന ചിത്രത്തില്‍ ബാലതാരമായി കീര്‍ത്തന വേഷമിട്ടിരുന്നു. ആ വര്‍ഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങളും കീര്‍ത്തനയെ തേടിയെത്തിയിരുന്നു.

1992 ലാണ് പാര്‍ത്ഥിപന്റെയും സീതയുടെയും മകളായി കീര്‍ത്തന ജനിക്കുന്നത്. 2001ല്‍ പാര്‍ത്ഥിപനും സീതയും വേര്‍പിരിഞ്ഞു. കീര്‍ത്തനയടക്കം മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.