അങ്കമാലിയില്‍ കൂട്ടക്കൊലപാതകം

single-img
12 February 2018


അങ്കമാലി: നാടിനെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. അങ്കമാലി മുക്കന്നൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു മകള്‍ക്ക് പരിക്കേറ്റു.

ശിവന്‍െറ സഹോദരന്‍ ബാബു ആണ് കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ കയറി രക്ഷപ്പെട്ടതായാണ് നാട്ടുകാരുടെ മൊഴി. കൃത്യം നടത്തി മടങ്ങവേ പോലീസില്‍ കീഴടങ്ങാന്‍ പോകുകയാണ് എന്നാണ് ഇയാള്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഉടന്‍ പിടിയിലാകുമെന്നാണ് വിവരം. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.