തുണിയുടുക്കാതെ പറ്റില്ലെന്ന് എക്തേറനിനയോട് ഈജിപ്ഷ്യന്‍ പോലീസ്

single-img
12 February 2018

കെയ്‌റോ: അടിവസ്ത്രങ്ങളോട് പണ്ടേ അലര്‍ജിയാണ് റഷ്യന്‍ ഡാന്‍സറായ എക്തേറനിന ആന്‍ഡ്രൂവയ്ക്ക്. എക്തേറനിനയുടെ ഓരോ പരിപാടി കഴിയുമ്പോഴും ആരാധകര്‍ വര്‍ദ്ധിക്കുന്നതിന്റെ മുഖ്യകാരണവും മറ്റൊന്നല്ല. സെക്‌സിയായി വേദിയില്‍ ഇളകിയാടുമ്പോള്‍ പുറത്ത് കാണാത്ത ശരീരഭാഗങ്ങള്‍ ചുരുക്കവുമാണ്.

അങ്ങനെ റാണിയായി വിലസുമ്പോഴാണ് ഇപ്പോള്‍ ഡാന്‍സര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒരു ചടങ്ങിന് അടിവസ്ത്രമിടാതെ സെക്‌സിയായി പരിപാടി അവതരിപ്പിച്ചതിനാണ് നടപടി. അരയ്ക്ക് മേല്‍പ്പോട്ട് കുഴപ്പമില്ലാത്ത രീതിയിലായിരുന്നുവെങ്കില്‍ കീഴ്ഭാഗത്ത് പേരിന് മാത്രമായിരുന്നു തുണി.

പോരാത്തതിന് അടിവസ്ത്രവുമില്ല. പോരേ പൂരം. രാജ്യത്തിന്റെ അന്തസ് തകര്‍ത്തു എന്ന ആരോപണത്തെ തുടര്‍ന്ന് നര്‍ത്തകിയെ പോലീസ് പൊക്കി. അടിവസ്ത്രമിടാതെ ഒരു പരിപാടിക്കും പങ്കെടുക്കില്ലെന്ന ഉറപ്പ് കിട്ടിയതിന് ശേഷമാണ് പിന്നീട് ജാമ്യത്തില്‍ വിട്ടത്