രോഹിത് ശര്‍മ്മ പറഞ്ഞത് കേട്ടില്ല; ധോനിയെ അനുസരിച്ച കോഹ്‌ലിയുടെ തീരുമാനം ശരിയായി (വീഡിയോ)

single-img
12 February 2018


https://twitter.com/WHISTLE_P0DU/status/962860742855737344

ഡിആര്‍എസില്‍ (ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തില്‍) ധോണിയെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ധോണിയുടെ അഭിപ്രായം കേട്ട കോഹ്‌ലിക്ക് തീരുമാനം തെറ്റിയില്ല.

ജസ്പ്രീത് ബുമ്രയെറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്ത് നേരിട്ടത് ഹാഷിം ആംലയായിരുന്നു. ആംലയുടെ ഷോട്ട് മിസ്സായതോടെ പന്ത് ധോണിയുടെ കൈകളിലെത്തി. പന്ത് ബാറ്റില്‍ കൊണ്ടെന്ന് പറഞ്ഞ് ധോണിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല.

തുടര്‍ന്ന് ഡിആര്‍എസ് വിളിക്കാന്‍ രോഹിത് ശര്‍മ കോഹ്‌ലിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വേണ്ടെന്ന് ധോണി ആംഗ്യം കാണിച്ചതോടെ കോഹ്ലി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റീപ്ലേയില്‍ ധോനിയുടെ തീരുമാനം ശരിയാണെന്ന് വ്യക്തമായി.

വെറുതെ ഒരു ഡി.ആര്‍.എസ് പാഴാക്കുന്നതില്‍ നിന്ന് ധോനി കോലിയെ വീണ്ടും രക്ഷിക്കുകയായിരുന്നു. നാലാം ഏകദിനത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. ആറു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്.