‘മനസമാധാനത്തിന് ആലിംഗനം’; ഒരു മണിക്കൂറിന് ചെലവ് 5000 രൂപ

single-img
12 February 2018

Renting a hug buddy

A service in New York is offering busy men and women the opportunity to pay for cuddling services, though at a steep cost of around Rs 5000 an hour.

Posted by Scroll on Friday, February 9, 2018

അമേരിക്ക: ശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത മനുഷ്യനിലെ ഒട്ടെറെ രോഗങ്ങള്‍ അലിയിച്ചുകളയാനുള്ള, ആര്‍ക്കും അനായാസം നല്‍കാന്‍ കഴിയുന്ന ദിവ്യഔഷധമാണ് ആലിംഗനം. എന്നാല്‍ ഈ ദിവ്യ ഔഷധത്തെ കുറിച്ച് നമ്മള്‍ അത്ര ബോധവാന്മാരാല്ലെന്നതാണ് സത്യം.

ആലിംഗനം കൊതിക്കുന്നവര്‍ക്കായി അമേരിക്കയില്‍ cuddles.com. ഒരു സേവനം ഒരുക്കുന്നുണ്ട്. കെട്ടിപിടിക്കാനുള്ള സേവനം. 5000 രൂപയാണ് ഒരു മണിക്കൂര്‍ കെട്ടിപ്പിടിക്കാന്‍ ഇവര്‍ ഈടാക്കുന്നത്. ഇവിടെ ആലിംഗനം എന്നാല്‍ കാമം എന്നല്ല ഉദ്ദേശിക്കുന്നത്. മനസിന് നല്‍കുന്ന മരുന്നാണിത്.

മാനസികമായി തളരുമ്പോള്‍ ഒറ്റക്കാകുമ്പോഴൊക്കെ ഈ സേവനം ഉപയോഗിക്കാനാകും. ഒരു പങ്കാളിയുടെ സാമിപ്യം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. ഈ മാര്‍ഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവരും ന്യൂയോര്‍ക്കില്‍ ഒത്തിരിയുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും, പ്രായവുള്ളവരും, അവിവാഹിതരും, വിവാഹിതരും ഉള്‍പ്പെടുന്നു.

cuddles.com ന്റെ പ്രധാന അംഗങ്ങളില്‍ പ്രധാനിയാണ് സക്‌സിയ എന്ന യുവതി. മണിക്കൂറില്‍ 80 ഡോളറാണ് ഇവര്‍ ഇടാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സക്‌സിയ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. താന്‍ ഈ ജോലിയില്‍ ഏറെ സന്തോഷവതിയാണെന്നും തനിക്ക് ഈ ജോലി ചെയ്യുന്നതിന് ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതം ഉണ്ടെന്നും സക്‌സിയ പറയുന്നു.

ആലിംഗനത്തിനായി പല പ്രായത്തിലുള്ള ആളുകള്‍ എത്തുന്നുണ്ട്. ആഴ്ചയില്‍ ഇത്തരത്തില്‍ 200ലധികം അപേക്ഷകളാണ് ലഭിക്കുന്നതെന്നും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ആദം ലുപിന്‍ പറയുന്നു. 40 ലധികം കഡില്‍ വിദ്ഗധരാണ് ഈ സ്ഥാപനത്തില്‍ സേവനം നല്‍കുന്നത്.