സൗദിയില്‍ നേരിയ ഭൂചലനം

single-img
11 February 2018

ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന നമ്മാസ് പ്രദേശത്തു ഭൂചലനം. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.59 നും 7.48 നുമാണ് തുടര്‍ച്ചയായ രണ്ടു ചലനങ്ങള്‍ ഉണ്ടായതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത യഥാക്രമം രണ്ടും 1.8 രേഖപ്പെടുത്തി. ചെറിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.