പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റായി തുടരും

single-img
11 February 2018


കോഴിക്കോട്: പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദും തുടരും. പി.കെ.കെ. ബാവക്ക് പകരം ചെര്‍ക്കളം അബ്ദുള്ള ട്രഷററാകും. ആരോഗ്യ പ്രശ്നങ്ങളാണ് ബാവ മാറാന്‍ കാരണം.

പുതുമ നിറഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തവണത്തേത്. ഇതാദ്യമായി വനിതകളെയും ദളിത് വിഭാഗക്കാരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 61 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ഇനിമുതല്‍ എം.എല്‍.എമാര്‍ക്കും ഭാരവാഹിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന രീതിയില്‍ ചട്ടം മാറ്റി. അഞ്ചു ലക്ഷം പേര്‍ പുതിയതായി പാര്‍ട്ടി അംഗത്വം നേടി.