കൊച്ചിയില്‍ നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

single-img
11 February 2018

കൊച്ചിയില്‍ നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്‌നുള്‍ റഹ്മാനെയാണ് (31) നാട്ടുകാര്‍ പിടികൂടി പാലാരിവട്ടം പോലീസിന് കൈമാറിയത്. തമ്മനം ഇലവുങ്കല്‍ റോഡില്‍ ശനിയാഴ്ച രാവിലെയായിരുന്നു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായത്.

കൊച്ചുമകനുമായി മുടിവെട്ട് കടയില്‍ നിന്നു മടങ്ങുകയായിരുന്നു മുത്തച്ഛന്‍. കുട്ടിയുടെ കൈയും പിടിച്ചാണ് വീട്ടിലേക്കു വന്നത്. ഇതിനിടെ പിന്നാലെ ഓടിയെത്തിയ യുവാവ് കുട്ടിയെ വാരിയെടുക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിടുകയും ചെയ്തു.

സംഭവം കണ്ട പരിസരവാസികള്‍ ഓടിയെത്തി മുഹമ്മദ് ഇബ്‌നുളിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പാലാരിവട്ടം പോലീസ് എത്തി യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. മാനസികാസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു.