തിടമ്പേറ്റിയ ആന വിരണ്ടോടി; പൂജാരിയും പാപ്പാനും ചാടി രക്ഷപ്പെട്ടു

single-img
11 February 2018

ആലപ്പുഴ വാരനാട് ക്ഷേത്രത്തില്‍ പറയെടുപ്പിനായി കൊണ്ടുവന്ന ആന വിരണ്ടോടി. വേണാട്ടുമറ്റം ശ്രീകുമാറാണ് നാല് കിലോമീറ്ററോളം ഓടിയത്. മൂന്ന് മതിലുകള്‍ തകര്‍ത്തു. രണ്ട് തവണ ദേശീയ പാതയില്‍ കയറിയ ആന ഗതാഗതം തടസപ്പെടുത്തി. തിടമ്പേറ്റി, പൂജാരിയും പാപ്പാനും ആനപ്പുറത്ത് ഇരിക്കെയാണ് ഇടഞ്ഞത്. ഇരുവരും ചാടി രക്ഷപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം ചേര്‍ത്തല പുരുഷന്‍ കവലയിലാണ് ആനയെ തളച്ചത്.