രണ്ടാം നിലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

single-img
11 February 2018

ബെയ്ജിങ്: രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജിന്റെ മതിലിലിടിച്ച് കാര്‍ താഴേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും തലനാരിഴയ്ക്ക് രക്ഷപെട്ടു. ചൈനയിലാണ് സംഭവം നടന്നത്. ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിനിടെ വശത്തേക്ക് തിരിയേണ്ടതിനു പകരം കാര്‍ നേരെ മുമ്പിലേക്ക് ഡ്രൈവര്‍ ഓടിച്ചതാണ് അപകടകാരണമായത്.