വിവാഹം നാളെ നടക്കാനിരിക്കെ തിരുവനന്തപുരത്ത് നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
10 February 2018

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. അനാവൂര്‍ ഊന്നാംപാറ സ്വദേശികളായ വിഷ്ണുരാജ് (26), ശ്യാം (25)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇതില്‍ വിഷ്ണു രാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.