ഒറ്റപ്പാട്ടുകൊണ്ട് തരംഗമായി മാറിയ നായിക; അഡാര്‍ ലവിലെ പാട്ടിനും നായികയ്ക്കും നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി സോഷ്യല്‍മീഡിയ

single-img
10 February 2018

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒഴുകിനടക്കുന്നത്. ‘മാണിക്ക മലരായ പൂവ്’ എന്ന് തുടങ്ങുന്ന ഗാനത്തിലെ ഒരു ഭാഗം വാട്‌സ്ആപ്പ് സ്റ്റാറ്റസായും മറ്റും ഹിറ്റായിക്കഴിഞ്ഞു.

ഗാനത്തിനൊപ്പം മറ്റൊരാള്‍ക്കൂടി താരമായി മാറി. മറ്റാരുമല്ല ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയാ വാര്യര്‍. ഗാനത്തിലെ പ്രിയയുടെ മുഖഭാവങ്ങളാണ് പ്രേക്ഷകരെ കൈയിലെടുത്തത്. ഓഡിഷന്‍ വഴിയാണ് പ്രിയ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ പറഞ്ഞു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്.