കത്തിയമര്‍ന്ന കാറില്‍ നിന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി • ഇ വാർത്ത | evartha
National

കത്തിയമര്‍ന്ന കാറില്‍ നിന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി

കത്തിയമരുന്ന കാറില്‍ നിന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്നും ആഗ്രയിലേക്ക് പോവുകയായിരുന്ന കാര്‍ വഴിക്കുവെച്ച് തീപ്പിടിക്കുകയായിരുന്നു. കാറിനകത്ത് പെട്ട ഡ്രൈവര്‍ യാഷ്പാല്‍ ആദ്യമൊന്ന് പകച്ചെങ്കിലും മനസാന്നിധ്യം കൈവിട്ടില്ല.

തുടര്‍ന്ന് യാഷ്പാല്‍ കാറിന്റെ ഡോര്‍ ഗ്ലാസ് പൊട്ടിച്ചാണ് രക്ഷപ്പെട്ടത്. കാര്‍ മുഴുവനായും കത്തിനശിച്ചു. സാധാരണ സ്പീഡില്‍ പോവുകയായിരുന്ന കാറിന്റെ എന്‍ജിനില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഡ്രൈവര്‍ അപകടം മനസിലാക്കി പ്രവര്‍ത്തിച്ചത്.