8 കോടി ലോട്ടറിയടിച്ചയാള്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി

single-img
10 February 2018

ലോട്ടറി നറുക്കെടുപ്പില്‍ 8 കോടി ലഭിച്ചയാള്‍ ആത്മഹത്യ ചെയ്തു. തായ്‌ലന്‍ഡ് സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരന്‍ ജിറാവുത്ത് പോംഗ്ഫാന്‍ ആണ് അമിത സന്തോഷത്തിനൊടുവില്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹം നവംബറില്‍ വാങ്ങിയ ടിക്കറ്റിന് 84376544.90ടി രൂപ സമ്മാനം ലഭിച്ചിരുന്നു.

ആഹ്ലാദം അടക്കാനാവാതിരുന്ന അദ്ദേഹം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. പിറ്റെ ദിവസം ടിക്കറ്റിനു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് അത് തനിക്ക് നഷ്ടമായ വിവരം അദ്ദേഹം ഞെട്ടലോടെ മനസിലാക്കിയത്.

മാനസികസംഘര്‍ഷത്തിനും സങ്കടത്തിനും പിടിയിലമര്‍ന്ന് അദ്ദേഹം സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്. തനിക്ക് സമ്മാനം ലഭിച്ചിരുന്നുവെന്നത് സത്യമായിരുന്നുവെന്നും അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും അദ്ദേഹം ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു.