‘നീ മധു പകരൂ, മലര്‍ ചൊരിയൂ’… മതിമറന്ന് പാടി ലാലേട്ടന്‍: വീഡിയോ വൈറല്‍

single-img
10 February 2018

https://www.youtube.com/watch?time_continue=2&v=9lXdjldTp64

മോഹന്‍ലാല്‍ നല്ലൊരു നടന്‍ മാത്രമല്ല, ഗായകനും കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിനിമകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ടെങ്കിലും ഈ ഗാനം വ്യത്യസ്തമാകുകയാണ്.

സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതത്തില്‍ ‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ എന്ന ഗാനമാണ് ലാലേട്ടന്‍ ആലപിച്ചത്. പാട്ടു പാടി കഴിഞ്ഞശേഷം സന്തോഷം കൊണ്ട് മോഹന്‍ലാല്‍ സ്റ്റീഫന്‍ ദേവസിക്ക് ഉമ്മ നല്‍കുന്നതും വീഡിയോയില്‍ കാണാം.