സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്; അനുരാഗ് കശ്യപ് വിവാദത്തില്‍

single-img
10 February 2018

മികച്ച സിനിമകളിലൂടെയും, കടുത്ത നിലപാടുകളുടെയും പേരില്‍ ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റേത്. 45 കാരനും വിവാഹമോചിതനുമായ അനുരാഗിന്റെ പുതിയ പ്രണയമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

മകളുടെ പ്രായമുള്ള 22 കാരി ശുഭഷെട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തായതോടെയാണ് അനുരാഗ് കശ്യപിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ പ്രതികരണങ്ങളെയും വിമര്‍ശനങ്ങളെയും അപ്പാടെ തള്ളിക്കളഞ്ഞ് അനുരാഗും പ്രതികരിച്ചു.

വിവാഹമോചിതനായതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും പ്രണയിക്കുന്നത്. ഇത് തികച്ചും വ്യക്തിപരമായ വിഷയവുമാണ്. അത് കൊണ്ട് തന്നെ ഇത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുമല്ല. പ്രണയത്തിന്റെ ആരാധകനായ ഞാന്‍ അവസരം ലഭിച്ചാല്‍ 90ാം വയസിലും പ്രണയിക്കും.

പ്രണയഭംഗങ്ങളുടെയും നിരാശരുടെയും ഗാനങ്ങള്‍ ആഘോഷിക്കപ്പെടുന്ന ഇന്ത്യയില്‍ പ്രണയപരാജിതനായി ജീവിക്കുന്നതിലും ഭേദം പ്രണയിച്ചു ജീവിക്കുന്നതാണെന്നും കശ്യപ് പറയുന്നു. 2003ല്‍ ആരതി ബാലാജിയുമായി നടന്ന വിവാഹത്തില്‍ ഒരു മകളുണ്ട്. പിന്നീട് നടി കല്‍ക്കിയെ വിവാഹം ചെയ്തുവെങ്കിലും 2013ല്‍ വേര്‍പിരിഞ്ഞു.