ഇനിമുതല്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ജി.എസ്.ടി കൊടുക്കണം

single-img
10 February 2018

ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജിഎസ്ടി ഈടാക്കുന്നു. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യു.ഐ.ഡി.എ.ഐ 25 രൂപയാണ് ഈടാക്കിയിരുന്നത്. 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.