ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞ് ബുര്‍ജ് ഖലീഫ: വീഡിയോ

single-img
10 February 2018

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞു. കൂടാതെ ദുബായ് ഫ്രെയിം, അബുദാബിയിലെ പ്രശസ്തമായ എഡിഎന്‍ഒസി കെട്ടിടം എമിറേറ്റ്‌സ് പാലസ് തുടങ്ങിയവയും വെള്ളിയാഴ്ച ത്രിവര്‍ണ്ണം അണിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണയാണ് യുഎഇ സന്ദര്‍ശിക്കുന്നത്. 2015 ആഗസ്റ്റിലും ഇതിനു മുന്‍പ് അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. മൂന്നുവര്‍ഷത്തിനിടയിലെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ യുഎഇയുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും. ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാകും മുഖ്യകൂടിക്കാഴ്ചകള്‍.