നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

single-img
10 February 2018

തൃശൂര്‍: ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാത്രി ഏഴോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.

വെള്ളരി പ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മിറ്റി, സെക്കന്‍ഡ് ക്ലാസ് യാത്ര എന്നിവയാണ് ബിജോയ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ചാന്ദ്‌നി പ്രൊഡക്ഷന്‍സിന്റെ പാര്‍ട്ണറും ആമ്പല്ലൂര്‍ ചാന്ദ്‌നി തീയറ്റര്‍ ഉടമയുമാണ്.

വികടകുമാരനാണ് പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അരുണ്‍ ഘോഷിനൊപ്പം ചേര്‍ന്നാണ് ബിജോയ് ചന്ദ്രന്‍ ഈ ചിത്രം നിര്‍മ്മിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്.

കേരളവര്‍മ കോളേജിലായിരുന്നു പഠനം. കയ്പമംഗലം മൂന്നുപീടിക നെല്ലിക്കത്തറ ചന്ദ്രന്റെ മകനാണ്. ഭാര്യ: പുഷ്യ. മക്കള്‍: നവനീത് ചന്ദ്രന്‍, നവരംഗ് ചന്ദ്രന്‍.