ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

single-img
10 February 2018

മുംബൈ: ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളിനും നടുവിനും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഗ്ബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ഇന്‍ജക്ഷനും മരുന്നും നല്‍കിയതോടെ ആശ്വാസം അനുഭവപ്പെട്ട ബച്ചന്‍ ആശുപത്രി വിട്ടുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

23 വര്‍ഷങ്ങള്‍ക്ക് ശേഷം റിഷി കപൂറിനൊപ്പം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന 102 നോട്ടൗട്ട് എന്ന ചിത്രത്തിന്റെ ടീസറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം മേയില്‍ റിലീസാകും