സ്ഥിരമായി ജീന്‍സ് ഉപയോഗിച്ചാല്‍…

single-img
10 February 2018

മോഡേണ്‍ യുഗത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ് ജീന്‍സ്. കഴുകാത്ത ജീന്‍സ് ദിവസങ്ങളോളം ഉപയോഗിക്കുന്നത് ഇന്നത്തെ ചെറുപ്പക്കാരുടെ ശീലവുമാണ്. പക്ഷേ ജീന്‍സ് അലക്കാതെ വ്യത്തിയില്ലാതെ ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിന് അത്രയേറെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.

കാരണം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രമാണ് ജീന്‍സ്. അത് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്നു കൂടുതല്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു. വൃത്തിഹീനമായ രീതിയില്‍ അലക്കാതെ ജീന്‍സ് ഉപയോഗിച്ചാല്‍ ചിരങ്ങ്, വട്ടച്ചൊറി പോലുള്ള രോഗങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

ഇതിന് പുറമേ ടൈറ്റ് ജീന്‍സ് ധരിക്കുന്ന പുരുഷന്മാരില്‍ ബീജ സംഖ്യ കുറയുന്നുവെന്ന് പല പഠനങ്ങളും പറയുന്നു. ഇതിന്റെ കാരണം അരക്കെട്ടിലെ ചൂടാണ്. ഇതിന് പുറമേ മൂത്രാശയ തകരാറുകളും ഉണ്ടാക്കുന്നുണ്ട്. ടൈറ്റ് ജീന്‍സ് ഉപയോഗിക്കുന്നവരില്‍ രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുന്നതായും ലൈംഗികാവയവങ്ങളില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്.

എന്നാല്‍ ടൈറ്റ് ജീന്‍സ് അണിയുന്ന സ്ത്രീകള്‍ക്ക് തുടയിലേയും അരക്കെട്ടിലേയും മസിലുകള്‍ക്ക് ദൃഢത നഷ്ടപ്പെടുകയും രക്തക്കുഴലുകള്‍ പൊട്ടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. കൗമാരകാലത്ത് ജീന്‍സ് സ്ഥിരമായി ധരിക്കുന്നത് സ്ത്രീകളുടെ വളര്‍ച്ചയെ മുരടിപ്പിക്കാം. ടൈറ്റ് ജീന്‍സ് അണിയുന്നവരുടെ തുടകളില്‍ നീരോ, ചുവന്ന നിറമോ കാണപ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.