ട്രാക്ടര്‍ ഓടിക്കുന്ന നായ കൗതുകമാകുന്നു; വീഡിയോ കാണാം

single-img
9 February 2018

തന്റെ ഉടമസ്ഥന്റെ ട്രാക്ടര്‍ ഓടിച്ച് കഴിവ് തെളിയിച്ച് ഒരു നായ. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട റാംബോ എന്ന നായയാണ് കൃഷിയിടത്തില്‍ തന്റെ ഉടമസ്ഥന് സഹായിയായി മാറിയത്. അയര്‍ലന്റിലാണ് സംഭവം. പുല്ല് വെട്ടാനും, കൊയ്യാനും, പാടം ഉഴുതുമറിക്കാനും എല്ലാം റാംബോ ഉടമസ്ഥനെ സഹായിക്കും.

തന്റെ നായ ട്രാക്ടര്‍ ഓടിക്കുന്നത് കാണുന്നവര്‍ക്ക് അത് വിശ്വസിക്കാനാവില്ലെന്ന് ആല്‍ബെര്‍ട്ട് പറയുന്നു.. അവരെല്ലാവരും വീഡിയോയും ഫോട്ടോയും പിടിക്കാനുള്ള ആവേശത്തിലാണ്. തന്നെ കാണാനെത്തുന്നവരോടൊക്കെ റാംബോ സൗഹൃദത്തോടെയാണ് ഇടപഴകാറ്. ആറ് വയസുകാരനായ റാംബോ നാല് പട്ടിക്കുട്ടികളുടെ അച്ഛനാണ്.