മന്ത്രിമാര്‍ എത്തിയില്ല; മന്ത്രിസഭ യോഗം മുടങ്ങി

single-img
9 February 2018


തിരുവനന്തപുരം: മന്ത്രിമാര്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് കോറം തികയാതെ വന്നതിനാല്‍ മന്ത്രിസഭ യോഗം നടന്നില്ല. ഇന്ന് ചേരാനിരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് മുടങ്ങിയത്. ആകെയുള്ള 19 മന്ത്രിമാരില്‍ 13 പേര്‍ ആണ് എത്താതിരുന്നത്. സി.പി.എമ്മിന്‍െറ ആറ് മന്ത്രിമാരും ഒരു ഘടകകക്ഷി മന്ത്രിയും മാത്രമാണ് യോഗത്തിന് എത്തിയത്. സി.പി.ഐ മന്ത്രിമാര്‍ ആരും ഉണ്ടായിരുന്നില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ കാരണമാണ് മന്ത്രിമാരുടെ വരവ് മുടങ്ങിയത്. നാല് മന്ത്രിമാരും വയനാട് സി.പി.ഐ ജില്ല സമ്മേളനത്തിലാണ്. മറ്റ് മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ പരിപാടികളില്‍ പങ്കെടുക്കേണ്ട തിരക്കിലാണ്.

വിവിധ ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനാണ് ഇന്ന് പ്രത്യേക യോഗം ചേരാന്‍ കഴിഞ്ഞ ബുധനാഴ്ച തീരുമാനിച്ചത്. 17 ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച തീരുമാനമാണ് ഇന്ന് എടുക്കേണ്ടിയിരുന്നത്. ഇതിന് ഭൂരിപക്ഷം ആവശ്യമാണ്. ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കാന്‍ അടുത്ത തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരും.